ജിദ്ദ: ജിദ്ദയിൽ മലപ്പുറം സ്വദേശി
നിര്യാതനായി. കരുവാരകുണ്ട് തരിശ് സ്വദേശി വാഴങ്കോടൻ ഹംസ (40) ആണ് മരിച്ചത്. ജിദ്ദ അൽ റവാബിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വിദഗ്‌ധ ചികിത്സക്ക് നാട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയാവാത്തതിനാൽ സാധിച്ചിരുന്നില്ല. അതിനിടെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു മരണം.
കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




