അടി, തിരിച്ചടി 05-03; ആവേശത്തിലമർന്ന് കിംഗ് ഫഹദ് സ്റ്റേഡിയം

0
2997

റിയാദ്: റിയാദ് സീസൺ കപ്പിലെ ആവേശകരമായ മത്സരത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ പിഎസ്ജിയും സഊദി ആൾ സ്റ്റാർ ഇലവനും തമ്മിൽ കടുത്ത പോരാട്ടം. നിലവിൽ ഇരു ടീമുകളും തമ്മിൽ പോരാട്ടം തുടരുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റൊണാൾഡോ പന്ത് തൊടും മുൻപ് തന്നെ പിഎസ്ജിക്കായി കളിയുടെ മൂന്നാം മിനുട്ടിൽ മെസ്സി ഗോൾ സ്കോർ ചെയ്തപ്പോൾ തിരിച്ചടിയായി അൽ നസ്ർ അൽഹിലാൽ ആൾ സ്റ്റാർ ഇലവനു വേണ്ടി റൊണാൾഡോ പെനാൽട്ടിയിലൂടെ ഗോൾ മടക്കി. 39 ആം മിനുട്ടിൽ ബെർനാട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പിഎസ്ജിയെ അത് തളർത്തിയില്ല. എംബാപ്പെയുടെ പാസിലൂടെ മാർക്കിന്വേസ് പിഎസ്ജിയുടെ ലീഡ് ഉയർത്തി.


എന്നാൽ ആദ്യ പകുതി തീരാൻ സമയം റോണാൾഡോ ഒരു മനോഹരമായ മടക്കഗോൾ നേടി സഊദി ആൾ സ്റ്റാർ ഇലവനെ പിഎസ്ജിക്കൊപ്പമെത്തിച്ചു. സഊദി ക്ലബിൽ ചേർന്ന ആദ്യ മത്സരത്തിൽ തന്നെയാണ് റോണാൾഡോ രണ്ട് ഗോളുകൾ നേടിയത് എന്നത് ശ്രദ്ധേയമാണ്.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ സൂപ്പര്‍കപ്പിലെ മുഖ്യാതിഥി ആയിരുന്നു. മത്സരത്തിന് മുമ്പ് ബച്ചന്‍ കളിക്കാരുമായി പരിചയപ്പെടുകയും ഒന്നിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. റൊണാള്‍ഡോയോട് കുശലം ചോദിച്ചു. കളി ആവേശത്തോടെ പുരോഗമിക്കുകയാണ്. കളി ലൈവ് ആയി കാണാൻ ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക