സഊദിയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു; നിരവധി പേർക്ക് പരിക്ക്

0
3902

അസീർ: അസീർ മേഖലയിലെ ഖമിസ് മുഷൈത് ഗവർണറേറ്റിലെ അൽ ഹഫയർ സെന്ററിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ഒരു വിദ്യാർഥിനി മരിക്കുകയും 20 ലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ഖമീസ്​ മുശൈത്തിലെ അൽഹഫാഇർ മർക്കസിലാണ് വ്യാഴാഴ്​ച ഉച്ചക്ക്​​​ അപകടമുണ്ടായത്​. പ്രദേശത്തെ ഒരു സ്​കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന​ ബസാണ്​ അപകടത്തിൽപ്പെട്ടത്​.

വിദ്യാർഥികൾക്ക്​ പു​റമെ ഇരുവാഹനങ്ങളിലെ ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്​. അപകട വിവരമറിഞ്ഞ്​ ട്രാഫിക്​, പൊലീസ്​, നിരവധി ആംബുലൻസ്​ സംഘങ്ങൾ എന്നിവ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഖമീസ്​ മുശൈത്ത്​, അൽമദാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.