ഉമ്മുൽ ഖുവൈന്‍: വിസ പുതുക്കുന്നതിനായി യുഎഇ യിൽ എത്തിയ മലയാളി യുവാവ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍ തൊടി സുഹൈല്‍ (20) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച സ്വകാര്യ ഹോട്ടലിലാണ് തങ്ങിയത്. രാവിലെ എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
പിതാവ് ശറഫുദ്ധീന്‍ (ബാവ) ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനി നടത്തിയിരുന്നു. ഇപ്പോൾ യു.കെയിലാണ്. മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്. മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




