ഈ വർഷം ഹജ്ജിന് ഇമ്മ്യൂൺ ആകേണ്ട, പ്രായപരിധിയുമില്ല

0
1203

ഹജ്ജിനെത്തുക 2 മില്യൺ ഹാജിമാർ

റിയാദ്: ഈ വർഷത്തെ ഹജ്ജിന് പ്രതിരോധ കുത്തിവയ്പ്പിന്റെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമില്ലെന്ന് ഹജ്ജ് സേവനങ്ങൾക്കായുള്ള ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. അംർ അൽ-മദ്ദ വെളിപ്പെടുത്തി. ഹാജിമാർക്ക് പ്രായപരിധി ആവശ്യമില്ലെന്നും അദ്ദേഹം അൽ ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തീർത്ഥാടകരുടെ എണ്ണം തിരിച്ചെത്തുമെന്നതിനാൽ 2019 നു മുമ്പുള്ള അവസ്ഥയിലേക്ക് ഹജ്ജ് മുഴുവൻ ശേഷിയോടെയായിരിക്കുമെന്നും ഹജ്ജ് മന്ത്രാലയം അണ്ടർസെക്രട്ടറി അൽ ഇഖ്ബാരിയ ചാനലിനോട് വിശദീകരിച്ചു.

തീർഥാടകരുടെ എണ്ണം 2019ലേതിന് തുല്യമായിരിക്കുമെന്നും എന്നാൽ അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മുമ്പത്തേക്കാൾ മികച്ചതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്തുനിന്നുള്ള തീർഥാടകരുടെ ശതമാനം രാജ്യത്തെ ജനസംഖ്യയുടെ ആയിരം പേർക്ക് എന്ന നിരക്കിൽ നേരത്തെ അംഗീകരിച്ച നിരക്കായിരികക്കും തുടരുക. തീർത്ഥാടകരുടെ എണ്ണം 2 മില്യൺ ആയിരിക്കും, അതിൽ 1.8 ദശലക്ഷം പേർ വിദേശത്ത് നിന്നുള്ളവരും 200,000 പേർ സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര ഹാജിമാരും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

അതേസമയം, ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ കൊവിഡ്-19 വാക്സിനേഷനുകൾ കൂടാതെ ഹജ്ജ് തീർഥാടകർ മെനിംഗോകോക്കൽ വാക്സിൻ, സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എന്നിവയും നിർബന്ധമായും എടുക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള ആരോഗ്യ ആവശ്യകതകളിൽ തീർഥാടകൻ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉള്ളവരായിരിക്കരുതെന്നും മന്ത്രാലയം പറഞ്ഞു. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് തീർഥാടകർക്കുള്ള എല്ലാ പ്രായ നിബന്ധനകളും രാജ്യം റദ്ദാക്കുന്നതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിഅ പ്രഖ്യാപിച്ചിരുന്നു

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക