30 മണിക്കൂർ 34 മിനിറ്റിൽ ഖത്തർ ഓടി തീർത്തു; ഒരു രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വറെ ഓടി ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂഫിയ

0
2465

ദോഹ: ഇന്ത്യയുടെ അള്‍ട്രാ റണ്ണര്‍ സൂഫിയ സുഫി ഖത്തറിന്റെ തെക്ക് മുതല്‍ വടക്കേ അറ്റം വരെയുള്ള 200 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത് 30 മണിക്കൂര്‍ 34 മിനിറ്റ് കൊണ്ട്. സ്വന്തമാക്കിയത് കരിയറിലെ നാലാമത്തെ ഗിന്നസ് ലോക റെക്കോര്‍ഡ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 12ന് രാവിലെ ആറു മുതല്‍ ഖത്തറിന്റെ തെക്ക് അബു സംറ അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച ഓട്ടം അവസാനിച്ചത് ജനുവരി 13 ന് ഉച്ചയ്ക്ക് 12.50 ന് വടക്ക് അല്‍ റുവൈസിലെ സുലാല്‍ വെല്‍നസ് റിസോര്‍ട്ടിന് മുന്‍പിലാണ്. ഇടവേളകളില്ലാതെ സൂഫിയ ഓട്ടം പൂര്‍ത്തിയാക്കിയത് 30 മണിക്കൂര്‍ 34 മിനിറ്റ് കൊണ്ട്.

35 മണിക്കൂറിനുള്ളില്‍ ആയിരുന്നു ലക്ഷ്യമിട്ടെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സൂഫിയ ലക്ഷ്യസ്ഥാനത്തെത്തി. ഒരു രാജ്യത്തിന് കുറുകെ ഏറ്റവും വേഗതയാര്‍ന്ന സമയത്തിനുള്ളില്‍ (ഫാസ്റ്റസ്റ്റ് നോണ്‍ ടൈം) ഓടിത്തീര്‍ത്തതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡ് ആണ് ഇതിലൂടെ സൂഫിയ സ്വന്തമാക്കിയത്.

സൂഫിയ ഓട്ടത്തിനിടെ.

രേഖകള്‍ പരിശോധിച്ച ശേഷം ഗിന്നസ് അധികൃതര്‍ സൂഫിയയുടെ പേരില്‍ പുതിയ റെക്കോര്‍ഡ് നല്‍കും. ഓട്ടം പൂര്‍ത്തിയാക്കിയ സൂഫിയയ്ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളും റിസോര്‍ട്ട് അധികൃതരും ചേര്‍ന്ന് ഊഷ്മള സ്വീകരണമാണ് അല്‍ റുവൈസില്‍ നല്‍കിയത്.

സൂഫിയ ഓട്ടത്തിനിടെ.

37 കാരിയായ അജ്മീര്‍ സ്വദേശിനി സൂഫിയയുടെ നാലാമത്തെ ഗിന്നസ് റെക്കോര്‍ഡ് ആണിത്. ഇന്ത്യയ്ക്ക് പുറത്തെ ആദ്യ സാഹസിക യാത്രയും. 2019 ല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഓടി ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയെന്ന ഗിന്നസ് റെക്കോര്‍ഡ് ആണ് ആദ്യം നേടിയത്. 2021ല്‍ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ റോഡ് റണ്‍, 2022 ല്‍ മനാലി-ലെ ഹിമാലയന്‍ അള്‍ട്രാ റണ്‍ ചലഞ്ചും പൂര്‍ത്തിയാക്കിയാണ് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://malayalampress.com/2023/01/12/38054

English Summary: Indian ultrarunners fastest run across Qatar vies for her 4th Guinness