സഊദിയിൽ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 14740 പേർ

0
864

റിയാദ്: സഊദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ ശക്തമായി തുടരുയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ താമസരേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവർ ഉൾപ്പെടെ 14740 പേർ പിടിയിലായി.

ഇതിനികം പിടിയിലായ പന്ത്രണ്ടായിരിത്തോളം പേരെ രാജ്യത്ത് നിന്നും നാട് കടത്തിയതായും മന്ത്രാലയം അറിയിച്ചു.

8058 ഇഖാമ നിയമ ലംഘകരും 4283 അതിർത്തി സുരക്ഷാചട്ട ലംഘകരും 2399 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 832 പേരും ഇതിലുൾപ്പെടും. പിടിയിലായവരിൽ 53 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 61 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 11762 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.