സഊദിയിലെ ജിസാൻ തീരത്ത് ഭൂചലനം

0
2896

റിയാദ്: സഊദിയുടെ അതിർത്തി പ്രദേശമായ ജിസാനിൽ ഭൂചലനം. ജിസാൻ തീരത്ത് ചെങ്കടലിലാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജിയോളജിക്കൽ സർവേയുടെ ദേശീയ നിരീക്ഷണ കേന്ദ്രങ്ങളാണ് ഭൂചലനം രേഖപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിസാനിൽ നിന്ന് 152 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 21.5 കിലോമീറ്റർ ആഴത്തിൽ രാത്രി 8:31 ന് റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽഖൈൽ പറഞ്ഞു.

മധ്യ ചെങ്കടൽ മേഖലയിലെ, പ്രത്യേകിച്ച് ഗല്ലി മേഖലയിൽ, ആഫ്രിക്കൻ ടെക്‌റ്റോണിക് പ്ലേറ്റ് വ്യതിചലിച്ചതിന്റെ ഫലമായാണ് ഭൂചലനത്തിന് കാരണമെന്നും അദ്ദേഹഹം കൂട്ടിച്ചേർത്തു. ഭൂകമ്പ പ്രവർത്തനത്തിന് കാരണമാകുന്ന ഗല്ലി മേഖലയിലെ ഒരു ടെക്റ്റോണിക് ചലനമാണെന്നാണ് കണ്ടെത്തിയത്. ഇത് അകലെയാണെന്നും അപകടകരമല്ലെന്നും നാശനഷ്ടം ഉണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക