അൽ നസർ ക്ലബ്ബിൽ ചേർന്നതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പരിശീലനം ആരംഭിച്ചു

0
3187

റിയാദ്: അൽ നസർ ക്ലബ്ബിൽ ചേർന്ന പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജിമ്മിൽ തന്റെ ഏകാന്ത പരിശീലനം ആരംഭിച്ചു. ലീഗിൽ അൽ തായ് 2/0 ന് എതിരെ കഴിഞ്ഞ ദിവസം അൽ നസർ വിജയിക്കുകയും റോഷെൻ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തിരുന്നു. ശേഷം ഫ്രഞ്ച് പരിശീലകൻ റൂഡി ഗാർഷ്യ ശനിയാഴ്ച ടീം അംഗങ്ങൾക്ക് വിശ്രമം നൽകിയിരുന്നു.

കായിക ഉപകരണങ്ങൾ ഉപയോഗിച്ച് ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു റൊണാൾഡോയുടെ പരിശീലനം. ടീമിനൊപ്പം ഔദ്യോഗികമായി കരിയർ ആരംഭിക്കുന്നതിന് മുമ്പ് ഫ്രഞ്ച് പരിശീലകൻ അദ്ദേഹത്തെ എല്ലാവിധത്തിലും ഒരുക്കാനുള്ള ശ്രമത്തിലാണ്.