റമസാൻ വ്രതാരംഭം മാർച്ച് 23നും ഈദുൽ ഫിത്ർ ഏപ്രിൽ 21നും ആകാൻ സാധ്യത

0
982

അബുദാബി: റമസാൻ വ്രതാരംഭം മാർച്ച് 23നും ഈദുൽ ഫിത്ർ ഏപ്രിൽ 21നും ആകാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

ഭൂരിഭാഗം അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലും ഒരേ ദിവസമായിരിക്കും റമസാൻ വ്രതാരംഭം.  എങ്കിലും അതാതു രാജ്യങ്ങളിൽ മാസപ്പിറവി കാണുന്നത് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.