ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ സഊദി സയാമീസ് ഇരട്ടകളെ വേർപെടുത്തി

0
1347

റിയാദ്: 7 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനൊടുവിൽ സഊദി സയാമീസ് ഇരട്ടകളെ വേർപെടുത്തി. ഇടുപ്പ് ഭാഗവുമായി ഒട്ടിപിടിച്ച നിലയിലായിരുന്ന സയാമീസ് ഇരട്ടകളെ വേർതിരിക്കാനായി 28 കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ഏഴു ഘട്ടങ്ങളിലായാണ് ശസ്ത്രസ്‌ക്രിയ നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുഷുമ്നാ നാഡിയുടെ അടിഭാഗവും അതിന്റെ ചർമ്മവും വേർതിരിക്കാനും ശസ്ത്രക്രിയാ സംഘത്തിന് കഴിഞ്ഞു.  റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും മെഡിക്കൽ ആന്റ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീയയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ 32 വർഷമായി 23 രാജ്യങ്ങളിൽ നിന്നുള്ള 127 സയാമീസ് ഇരട്ടകളെ പരിപാലിക്കാൻ സഊദി പ്രോഗ്രാമിന് കഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അനസ്തേഷ്യ ഘട്ടം സുഗമമായി കടന്നുപോയി, ഇരട്ടകളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ അത്യാധുനിക മോണിറ്ററിംഗ് ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. അനസ്തേഷ്യ പദ്ധതിയിൽ മാറ്റം വരുത്തിയതായി പീഡിയാട്രിക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. നിസാർ അൽ സുഗൈബി വിശദീകരിച്ചു.

സുഷുമ്നാ നാഡിയുടെ അടിഭാഗത്ത് ഇടുങ്ങിയ അഡീഷൻ ഏരിയ ആയതിനാൽ ഞരമ്പുകളുടെ വേർതിരിവ് ഉറപ്പാക്കാൻ ആധുനിക ഫിസിയോളജിക്കൽ മോണിറ്ററിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ഓപ്പറേഷൻ കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതായി പീഡിയാട്രിക് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.മുതാസിം അൽസൗബി പറഞ്ഞു. വേർപിരിച്ച ശേഷം ശരിയായ രൂപം ഉറപ്പാക്കാൻ ചർമ്മത്തിൽ കൺസൾട്ടന്റ് ഡോ. ഹനാൻ അൽ ഹുസൈനാന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടുണ്ട്.

ഓപ്പറേഷന്റെ അവസാനം, പേശികളും ഞരമ്പുകളും പരിശോധിച്ച് അവയുടെ സുരക്ഷ ഉറപ്പാക്കുകയും മുറിവുകൾ ഡ്രസ്സ് ചെയ്തു. തുടർന്ന് രണ്ട് ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനായി ഇരട്ടകളെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങളും ഡോക്ടർ സംഘത്തെയും കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക