റിയാദ്: സഊദി അറേബ്യയിലെ അല്‍നസറില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബിനായുള്ള അരങ്ങേറ്റം വൈകിയേക്കും. ഇന്ന് വ്യാഴാഴ്ച നടക്കുന്ന അല്‍ നസറിന്റെ മല്‍സരത്തിലും തുടര്‍ന്ന് നടക്കുന്ന മല്‍സരത്തിലും സൂപ്പര്‍ താരത്തിന് കളിക്കാനാവില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഏപ്രിലില്‍ ആരാധകന്റെ ഫോണ്‍ അടിച്ചുതകര്‍ത്ത ക്രിസ്റ്റ്യാനോയ്ക്ക് ഫുട്‌ബോള്‍ അസോസിയേഷന്‍ രണ്ട് മല്‍സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും 50,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിക്കുന്ന സമയത്താണ് നടപടി വന്നതെങ്കിലും പുതിയ ക്ലബ്ബില്‍ ചേര്‍ന്നാലും വിലക്ക് ബാധകമായിരിക്കും. അല്‍തായ്, അല്‍ഷബാബ് ക്ലബ്ബുകള്‍ക്കെതിരേയാണ് അല്‍നസറിന്റെ അടുത്ത മല്‍സരങ്ങള്‍.
എവര്‍ട്ടനെതിരേ 1-0ന് മാഞ്ചസ്റ്റര്‍ തോറ്റ ശേഷം തുരങ്കത്തിലൂടെ നടക്കുമ്പോള്‍ ക്രിസ്റ്റ്യാനോ ദേഷ്യത്തോടെ ഒരു ബാലന്റെ കയ്യില്‍ നിന്ന് ഫോണ്‍ എടുത്ത് തറയില്‍ അടിച്ച് തകര്‍ത്തിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ അനുചിതവും അക്രമാസക്തവുമായ പെരുമാറ്റത്തിന് എഫ്.എ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




