ജിദ്ദ: ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകുന്നു. രാവിലെ 10:15 നു പുറപ്പെടേണ്ടിയിരുന്ന വിമാനം ഇത് വരെ പുറപ്പെട്ടിട്ടില്ല. ഉംറ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ നിരവധി യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇതോടെ ദുരിതത്തിലായി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്. വിമാനത്തിൽ യാത്രക്കായി എത്തിയ യാത്രക്കാർ എമിഗ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തീകരിച്ച് വിമാനത്തിനായി കാത്തിരിക്കവേയാണ് വൈകുന്ന വിവരം അറിയിച്ചത്.
നാട്ടിലേക്ക് പോകാനായി മദീനയിൽ നിന്നും മക്കയിൽ നിന്നും കഴിഞ്ഞ ദിവസം മുതലേ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചവർ ഉൾപ്പെടെയുള്ളവരാണ് ഉംറ തീർത്ഥാടകരിൽ ബഹുഭൂരിഭാഗവും. ഇവർക്കാണ് വിമാനം വൈകുന്നത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
അതേസമയം, ഇപ്പോൾ എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ച സമയത്ത് തന്നെ വിമാനം പുറപ്പെടുമെന്ന വിശ്വാസത്തിൽ എയർപോർട്ടിൽ കഴിയുകയാണ് യാത്രക്കാർ. അതേസമയം, എയർഇന്ത്യ എക്സ്പ്രസ്സ് വൈകിയോടുന്ന സംഭവം വീണ്ടും പതിവായി മാറിയിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തേക്കുള്ള വിമാനം മണിക്കൂറുകൾ വൈയിരുന്നു. സാങ്കേതിക തകരാർ ആണെന്നായിരുന്നു വിശദീകരണം. ഏതാനും ദിവസങ്ങൾക്കു മുമ്പ് യു എ ഇ യിൽ നിന്നുള്ള വിമാനങ്ങളും മണിക്കൂറുകൾ വൈകിയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




