ദമാം: അവധിക്ക് നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ ചാലക്കുടി മോതിരക്കണ്ണി സ്വദേശി കുഴുവേലി വീട്ടിൽ ജെൻറി ജേക്കബ് (27) ആണ് മരണപ്പെട്ടത്.
ദമ്മാമിലെ എം.ടി എന്റർപ്രൈസസ് കമ്പനിയിൽ ഇൻസ്ട്രുമെന്റ് ടെക്നിഷ്യൻ ആണ്. ഒരാഴ്ച മുൻപാണ് അവധിക്ക് നാട്ടിൽ പോയത്. ജേക്കബ്- ജാൻസി ദമ്പതികളുടെ മകനാണ്.




