റിയാദ്: പുക ശ്വസിച്ച് റിയാദിൽ തമിഴ്നാട്
സ്വദേശി നിര്യാതനായി. തമിഴ്നാട് തഞ്ചാവൂർ ഒരത്തനാട് ഉഞ്ചിയവിടുത്ത് ഗോവിന്ദരസു (28) ആണ് മരിച്ചത്. രാത്രി റൂമിൽ തണുപ്പകറ്റാൻ വിറക് കത്തിച്ചു വെച്ച് റൂമിന്റെ കതക് അടച്ചു കിടന്നു ഉറങ്ങിപോയപ്പോൾ പുക ശ്വസിച്ചാണ് മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവിവാഹിതനായ ഇദ്ദേഹം ഹൗസ് ഡ്രൈവറായിരുന്നു. പിതാവ്: രംഗയ്യാൻ, മാതാവ്: വലിയമ്മ. മൃതദേഹവുമായുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
തണുപ്പ് കാലമാണ് ഇനി സഊദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ വരാനിരിക്കുന്നത്. ചൂട് ലഭിക്കുന്നതിനായി തീ പുകക്കുന്നതും ഹീറ്ററുകൾ ഓൺ ചെയ്തു അശ്രദ്ധമായി വെക്കുന്നതും അപകടത്തിലേക്ക് നയിക്കും. ഉറങ്ങുന്ന സമയത്ത് ഒരിക്കലും ഹീറ്ററുകൾ ഓൺ ചെയ്ത് ഉറങ്ങാൻ പാടില്ലെന്ന കാര്യം പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




