സഊദി അറേബ്യ ഇനി തണുത്ത് വിറയ്ക്കും; മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ച

0
5074

ജിദ്ദ: സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാൻ തുടങ്ങി. ബുധനാഴ്ച വരെ താപനില കുറയുന്നത് തുടരുമെന്ന് നാഷണൽ മെറ്റീരിയോളജിക്കൽ സെന്റർ (എൻഎംസി) വൃത്തങ്ങൾ അറിയിച്ചു.

തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളായ ജബൽ അൽ ലൗസ്, അൽ ദഹർ, കൂടാതെ വടക്കൻ അതിർത്തിയിലെ അറാർ, തുറൈഫ്, ഹസ്ം അൽ ജലാമിദ്, ജൗഫ്, അൽ ഖുറയ്യത്ത്‌ എന്നിവയുൾപ്പെടെയുള്ള ചില ഭാഗങ്ങളിലും നേരിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിലെ ഗവർണറേറ്റിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഏറ്റവും തണുപ്പുള്ള നഗരമായ തുറൈഫിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസാണ് മുമ്പ് രേഖപ്പെടുത്തിയത്.

സഊദി അറേബ്യയിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങൾ സന്ദർശകർക്ക് ആകർഷകവും അവിസ്മരണീയവുമായ അനുഭവം നൽകുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരുമെന്നും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും എൻഎംസിയിലെ അനലിസ്റ്റ് അഖീൽ അൽ-അഖീൽ പറഞ്ഞു.