കാറും ട്രക്കും കൂട്ടിയിടിച്ച് സ്വദേശിയായ 21 വയസുകാരനായ; സഹോദരന് പരിക്ക്

0
1292

റാസല്‍ഖൈമ: യുഎഇ യിലുണ്ടായ വാഹനാപകടത്തില്‍ 21 വയസുകാരന്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റാസല്‍ഖൈമയിലായിരുന്നു അപകടം. മരണപ്പെട്ടത് യുഎഇ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹോദരനാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, ഒരു പ്രവാസി ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്നിലേക്കാണ് കാര്‍ ഇടിച്ചുകയറിയത് ഹെവി വാഹനവും കാറും തമ്മില്‍ റോഡില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് പൊലീസും നാഷണല്‍ ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക