സഊദിയിൽ കാറിന് തീയിട്ട് യുവാവിനെ കൊന്നു; ഒരാള്‍ പിടിയില്‍

0
2321

റിയാദ്: സഊദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ് അറിയിച്ചു. സൗദി പൗരനാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട യുവാവും പിടിയിലായ സഊദി പൗരനും തമ്മില്‍ നേരത്തെ തന്നെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പിന്നീട് ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക