റഫീഖ് അംഗടി മുഗറിന് യാത്രയയ്പ്പ് നൽകി

ജിദ്ദ: സഊദി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജി. എം. സി കമ്പനി ടെക്നീഷ്യനും കാസർഗോഡ് സ്വദേശിയും കലാ കായിക രംഗത്ത് സജീവ സാന്നിധ്യവുമായ റഫീഖ് അംഗടി മുഗറിന് റൂവൈസ് സഫ വില്ല നിവാസികൾ ഹൃദ്യമായ യാത്രയയ്പ്പ് നൽകി. വില്ല അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ അൻസാർ വെള്ളില അധ്യക്ഷത വഹിച്ചു. പത്ര പ്രവർത്തകനും ഗ്രന്ഥ കാരനുമായ ഇബ്‌റാഹീം ശംനാട് ഉദ്ഘാടനം ചെയ്തു.

നാസർ വെള്ളില, സമീർ ചെറുകോട്, യൂസുഫ് വെള്ളില, സൽജാസ് വെള്ളുവമ്പ്രം, നാഫി കാസർഗോഡ്, ഹനീഫ മങ്കട, ജാഫർ പാണ്ടിക്കാട്, സഫാദ്, മുഹമ്മദ്‌ കുട്ടി കണ്ണമംഗലം, വിപിൻ കോട്ടയം, മുത്തു വെള്ളില തുടങ്ങിയവർ യാത്ര മംഗളം നേർന്ന് സംസാരിച്ചു.

വില്ല നിവാസികളുടെ വക സ്നേഹോപഹാരം ഇബ്‌റാഹീം ശംനാട് റഫീഖിനു സമ്മാനിച്ചു. ജിദ്ദയിലെ പ്രവാസ അനുഭവം മറക്കാൻ കഴിയില്ലെന്ന് റഫീഖ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. കലാ കായിക രംഗത്ത് സഫ വില്ല നിവാസികളുടെ പ്രോത്സാഹനത്തിനും പിന്തുണക്കും നന്ദി പറഞ്ഞു. ഹജ്ജ് വളന്റിയർ ആയി സേവനം ചെയ്യാൻ കഴിഞ്ഞത്  വലിയ ഭാഗ്യമാണ്. സഊദിയിൽ വരുന്നതിന് മുമ്പ് റഫീഖ് കുവൈത്തിൽ പ്രവാസിയായിരുന്നു. പരിപാടിയിൽ ജംഷീർ മൂന്നിയൂർ സ്വാഗതവും സൈനുൽ ആബിദീൻ നന്ദിയും പറഞ്ഞു.