ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണൽ കമ്മിറ്റിയുടെ മെമ്പര്‍ഷിപ് കാമ്പയിന് ജിദ്ദയില്‍ തുടക്കമായി. ബിൻ ദായൽ കമ്പനി എം. ഡി സയ്യിദ് അബ്ദുല്‍ ജലീല്‍ തങ്ങള്‍ക്ക് അപേക്ഷ ഫോറം നൽകി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
‘അണി ചേരാം സമസ്ത സരണിയില്‍’ എന്ന പ്രമേയത്തില്‍ സഊദി അറേബ്യയില്‍ നടക്കുന്ന 2023 – 24 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ഷിപ് കാമ്പയിന്റെ ഭാഗമായാണ് ജിദ്ദയിലും കാമ്പയിനു തുടക്കമായത്. 2022 ഡിസംബര്‍ 1 മുതല്‍ 2023 ജനുവരി 31 വരെയുള്ള ദ്വൈമാസ മെമ്പര്‍ഷിപ്പ് കാമ്പയിന് ശേഷം വിവിധ ഏരിയ, സെന്‍ട്രല്‍, പ്രവിശ്യ, നാഷണല്‍ തലത്തിൽ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. കഴിഞ്ഞ മാസം മദീനയില്‍ വെച്ച് നടന്ന ‘മദീന മീറ്റില്‍’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ദ്വൈമാസ മെമ്പര്‍ഷിപ് കാമ്പയിന്‍ പ്രഖ്യാപിച്ചത്.
ജിദ്ദ ഹറാസാത്തിലെ അല്‍ ഖിമ്മ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ദാറുസ്സലാം ഡ്യൂ ഡ്രോപ്‌സ് പരിപാടിയില്‍ എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷനായി. പരിപാടിയിൽ മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, മുസ്തഫ ഫൈസി ചേറൂര്‍, മുജീബ് റഹ്മാനി മൊറയൂർ, ഉസ്മാന്‍ എടത്തില്‍, അന്‍വര്‍ ഫൈസി, സൈനുദ്ദീന്‍ ഫൈസി പൊന്‍മള, എന്‍. എം ജമാലുദ്ദീന്‍ പേരാമ്പ്ര, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര എന്നിവര്‍ സംബന്ധിച്ചു. എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി സ്വാഗതവും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി നന്ദിയും പറഞ്ഞു.




