സഊദിയിൽ ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞു രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

0
2823

റിയാദ്: ദമാം റോഡില്‍ ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അല്‍മആദിന്‍ പാലത്തിന് സമീപമാണ് അപകടം. സംഭവത്തിൽ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്ത് ആംബുലന്‍സ് യൂണിറ്റുകൾ സ്ഥലത്തെത്തിയയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അപകടം നടന്നതായി, റിയാദ് മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റിയുടെ കമാൻഡ് ആൻഡ് കൺട്രോൾ റൂംമിൽ ലഭിച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപ്രവർത്തകർ സ്ഥലത്തെത്തിയത്. മൂന്ന് ടീമുകൾ ഉൾപ്പെടെ 10 ആംബുലൻസ് ടീമുകൾ എത്തിയാണ് അതിവേഗ രക്ഷപ്രവർത്തനം നടത്തിയത്.

അപകടസ്ഥലത്ത് പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും എല്ലാ കേസുകളും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അതേസമയം, മരണപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക