റിയാദ്: സഊദി പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ ദേശീയ ഐഡി ഉപയോഗിച്ച് ഹയ്യ ഫാൻ കാർഡ് ഇല്ലാതെ തന്നെ ഖത്തറിലേക്ക് യാത്ര ചെയ്യാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, സഊദി അറേബ്യയിലെയും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെയും പൗരന്മാർക്കും ലോകകപ്പിന് ടിക്കറ്റില്ലാതെ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ജിസിസിയിലെ പ്രവാസികൾക്കും ഖത്തറിലേക്ക് ഹയ്യ ഫാൻ കാർഡ് ഇല്ലാതെ പോകാമെങ്കിലും മത്സരങ്ങൾ കാണുന്നതിനായി ഹയ്യ ഫാൻ കാർഡ് ലഭിക്കേണ്ടത് നിർബന്ധമാണ്.
സഊദി, ജിസിസി പൗരന്മാർക്ക് അവരുടെ ദേശീയ ഐഡി ഉപയോഗിച്ച് ഖത്തറിലേക്ക് പോകാമെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു. എങ്കിലും, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹയ്യ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യണം.
ജവാസാത്ത് നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ലോകകപ്പ് ഹയ്യ കാർഡ് ഉടമകൾക്ക് മാത്രമേ സഊദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആവശ്യമായ വ്യക്തിഗതമാക്കിയ രേഖയാണ് ഹയ്യ കാർഡ്. ഒരു ഹയ്യ കാർഡ് സ്വന്തമാക്കുന്നതിന് ലോകകപ്പിന് ടിക്കറ്റ് ഉണ്ടായിരിക്കൽ നിർബന്ധമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




