കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

0
1249

കോഴിക്കോട്: കരിപ്പൂരിൽ നിന്നും ഇന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

രാവിലെ ആറു മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധത്തിലാണ്.

ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-മസ്കത്ത് വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു. ശക്തമായ മൂടൽമഞ്ഞിനെ തുടർന്നാണ് വിമാനം ഇന്നലെ വൈകിയത്.

അബുദാബിയിൽനിന്നു രാവിലെ ആറരക്ക് കൊച്ചിയിലെത്തി 7.45ന് മസ്കത്തിലേക്ക് പോകേണ്ട 11X 443 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഞ്ച് മണിക്കൂറാണ് ഇന്നലെ വൈകിയത്. പുലർച്ചെ നാലിന് പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാരെ 8.30 ആയിട്ടും വിമാനത്തിലേക്ക് മാറ്റാത്തതിനെ തുടർന്ന് യാത്രക്കാർ
പ്രതിഷേധിച്ചപ്പോഴാണ് മൂടൽ മഞ്ഞിനെ തുടർന്ന് മസ്കത്തിലേക്ക് പോകേണ്ട വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചത്.