മലയാളി സഊദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

0
2242

റിയാദ്: തൃശൂർ സ്വദേശി സഊദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മുല്ലശ്ശേരി പറമ്പൻ തുള്ളി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പ്രേമൻ തോട്ടത്ത് ആണ് സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച വൈകിട്ട് നെഞ്ച് വേദനയെ തുടർന്ന് അദ്ദേഹത്തെ ദഹറാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

19 വർഷത്തോളമായി വാഹന പെയിന്റിംങ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – ലക്ഷ്മി, മക്കൾ – പ്രതീഷ് (സൗദി അറേബ്യ), സുമി. അസീർ പ്രവാസി സംഘം പ്രവർത്തകരായ ഷാഫ് ജൻ, നവാബ് ഖാൻ, ചന്ദ്രൻ, ഗിരീഷ് എന്നിവർ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക