ജിദ്ദ: കാസർഗോഡ് ഇമാം ശാഫി ഇസ്ലാമിക് സെന്റർ ജിദ്ദ ചാപ്റ്റർ കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ വെച്ച് ഉംറ നിർവഹിക്കാൻ എത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണക്ക് സ്വീകരണം നൽകി. ബാഗ്ദാദിയ ഇമ്പീരിയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു.
എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ, എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ഹാജി ഇസ്സുദ്ധീൻ മുഹമ്മദ്, പി. വി സുബൈർ നിസാമി, മുജീബ് കമ്പാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ് മുഗ്രാൽ സ്വാഗതവും അബ്ദുല്ല ഹിറ്റാച്ചി നന്ദിയും പറഞ്ഞു.




