റിയാദ്: റിയാദ് സീസണിലെ ഇന്ത്യന്‍ വാരാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.
റിയാദ് സീസണിന്റെ മുഴുവന്‍ വേദികളും അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുന്നതിനാലാണ് ഇന്ത്യന്‍ വാരാഘോഷം നേരത്തെ അവസാനിക്കുന്നത്.

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ വിവാഹ ആചാരങ്ങളാണ് വേദിയില്‍ അവതരിപ്പിക്കുന്നത്. ഗാനമേളയും ഡാന്‍സുകളും അരങ്ങേറും.

ഇന്ത്യന്‍ ഭക്ഷ്യവൈവിധ്യങ്ങളും രുചിക്കാനാകും. ഞായറാഴ്ചയാണ് ഇന്ത്യന്‍ വാരാഘോഷത്തിന് തുടക്കമായത്.




