റിയാദ്: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗിക ശ്രമം നടത്തിയിട്ടില്ലെന്ന് സഊദി അറേബ്യയുടെ ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
“സൗദി വിഷൻ 2030 ന് അനുസൃതമായി രാജ്യത്ത് കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി വലിയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സൗദി അറേബ്യ എപ്പോഴും പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ഈജിപ്ത്, ഗ്രീസ് എന്നിവയ്‌ക്കൊപ്പം 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സഊദി അറേബ്യ സംയുക്ത ശ്രമം നടത്തുന്നതായി റിപ്പോർട്ട് പറയുന്നു.
ഫോർമുല 1, ഫുട്ബോൾ, ഹെവിവെയ്റ്റ് ബോക്സിംഗ് ടൈറ്റിൽ പോരാട്ടങ്ങൾ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര കായിക ടൂർണമെന്റുകളും വൈവിധ്യമാർന്ന വിനോദ പരിപാടികളും സമീപ വർഷങ്ങളിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ചു വരികയാണ്.




