റിയാദിലെ തിരക്കേറിയ റോഡിൽ ഒട്ടകം കുറുകെ ചാടി; വാഹനയാത്രക്കാർ പരിഭ്രാന്തിയിലായി

0
1489

റിയാദ്: റിയാദിലെ തിരക്കേറിയ
റോഡിൽ ഒട്ടകം എതിർദിശയിലേക്ക് ഓടിയത് വാഹനയാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി.

തലസ്ഥാന നഗരത്തിലെ തിരക്കേറിയ റിംഗ് റോഡിൽ പെട്ടെന്ന് ഒരു ഒട്ടകം പ്രത്യക്ഷപ്പെട്ട് വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒട്ടകത്തെ തടഞ്ഞുനിർത്തി പിടിക്കാൻ പുറകെ ഒരാൾ ഓടുന്നതായും കാണുന്നുണ്ട്. ഒട്ടകത്തെ പിന്നീട് നിയന്ത്രണത്തിലാക്കിയെന്നാണ് റിപ്പോർട്ടുകൾ.

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ തുർക്കി അൽ-അവ്വൽ റോഡിൽ ഒരു ഒട്ടകം വാഹനത്തിൽ നിന്ന് വീണ് വാഹനത്തിന് കേടുപാടുകൾ വരുത്തിയതായി റിയാദിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പറഞ്ഞു.

ഒട്ടകത്തെ കൈമാറുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫുമായി ഏകോപനം നടത്തിയതായി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.