നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

0
1025

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒമരിയ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് കുവൈത്ത് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചത് അനുസരിച്ച് കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റില്‍ നിന്ന് ഫർവാനിയ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോൾ ഒരു അറബ് തൊഴിലാളി കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇയാളെ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഇയാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ മറ്റ് മൂന്ന് തൊഴിലാളികൾ ഏഷ്യക്കാരായ പ്രവാസികളാണ്. അവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക