റിയാദ്: സന്ദർശന വിസയിലെത്തുന്നവർക്ക് സഊദിയിൽ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.
സഊദി ഡ്രൈവിംഗ് ലൈസൻസ് തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
സന്ദർശകവിസയിയെത്തുന്നവർക്ക് ഒരു വർഷം വരെ വാഹനമോടിക്കാൻ അനുവാദമുണ്ട്. എന്നാൽ ഈ ഒരു വർഷത്തിനിടയിൽ അവരുടെ വിദേശ ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ, പിന്നീട് വാഹനമോടിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും.
വാഹനത്തിന്റെ രജിസ്ട്രേഷൻ ലൈസൻസും, ആനുകാലിക പരിശോധന സർട്ടിഫിക്കറ്റും കാലാവധിയുള്ളതാണെങ്കിൽ സന്ദർശ വിസിയിലുള്ളവർക്ക് വാഹമോടിക്കാം.
ഇത്തരം വാഹനങ്ങളുടെ ഉടമയുടെ പേരിൽ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘന കുറ്റങ്ങൾ നിലവിലുണ്ടെങ്കിലും വാഹനം സന്ദർശന വിസക്കാർക്ക് കൈമാറുന്നതിൽ തടസ്സങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.




