വിശുദ്ധ മദീനയില്‍ പ്രവാചക പള്ളി മുറ്റത്ത് യുവതി കുഞ്ഞിന് ജന്മം നൽകി

0
4372

മദീന: പുണ്യ മദീനയിലെ പ്രവാചക പള്ളിയുടെ മുറ്റത്ത് യുവതി കുഞ്ഞിന് ജന്മം നൽകി. മസ്ജിദുന്നബവി സന്ദര്‍ശനത്തിനെത്തിയ യുവതിയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. സന്ദർശനത്തിനിടെ ഹറം മുറ്റത്ത് വെച്ച് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സഊദി റെഡ് ക്രസന്റ് അതോറിറ്റി (എസ്.സി.ആര്‍.എ) അടിയന്തര സഹായം നല്‍കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് മെഡിക്കൽ സംഘം എത്തി ഉടൻ നടത്തിയ പ്രാഥമിക പരിശോധനായിൽ പ്രസവ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഉടൻ തന്നെ, അത്തരം കേസുകൾക്കുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ടീമുകൾ ഇടപെട്ട്, സ്ഥലത്തുണ്ടായിരുന്ന ഒരു ഹെൽത്ത് പ്രാക്ടീഷണറുടെ സഹായത്തോടെ പ്രസവ പ്രക്രിയ ആരംഭിക്കുകയും ഉടൻ തന്നെ പ്രസവം നടന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാതാവിനേയും നവജാത ശിശുവിനേയും ബാബ് ജിബ്‌രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സഊദി റെഡ് ക്രസന്റ് അതോറിറ്റി മദീന മുനവ്വറ ബ്രാഞ്ച് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ അലി അല്‍സഹ്‌റാനി പറഞ്ഞു. പിതാവ് കുഞ്ഞിന് തൈബ എന്ന് പേരിട്ടു.

അടിയന്തര സഹായം ആവശ്യമായ ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം ആവശ്യപ്പെടാന്‍ 997 നമ്പറിലേക്ക് വിളിക്കുന്നതിനു പുറമെ ഹെല്‍പ് മി ആപ്ലിക്കേഷനും തവക്കല്‍നയും ഉപയോഗപ്പെടുത്തണമെന്ന് അഹ്മദ് അല്‍ സഹ്‌റാനി അഭ്യര്‍ഥിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക