മക്കയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു

0
2292

മക്ക: മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരണപെട്ടു. മലപ്പുറം വറ്റല്ലൂർ സ്വദേശി ചക്രതൊടിക സലീം ആണ് മക്കയിൽ മരണപ്പെട്ടത്. ചക്രതൊടിക അബൂബക്കറിന്റെ മകനാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക നുസ്ഹയിൽ ബ്രോസ്റ്റ്കടയിൽ ജോലിചെയ്തു വരികയായിരുന്നു. മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ വെച്ചാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

ഉപ്പയും ഉമ്മയും ഭാര്യയും മകനും ഉൾപ്പെടെ കുടുംബം ഒന്നടങ്കം വിസിറ്റിങ്ങ് വിസയിൽ എത്തിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക