ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു മരണം

0
2289

റിയാദ്: സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ബുധനാഴ്ച മദീനയിലാണ് അപകടം ഉണ്ടായത്. ജോര്‍ദാന്‍ സ്വദേശിയും ഇദ്ദേഹത്തിന്റെ മാതാവും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദീനയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതാണ് കുടുംബം. അപകട വിവരം അറിഞ്ഞ സഊദി രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നതായി റിയാദിലെ ജോര്‍ദാന്‍ എംബസി പ്രതിനിധി ഹൈതാം ഖത്താബ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക