മഴക്ക്‌ സാധ്യത: ജിദ്ദയിൽ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ഇന്ന് അവധി

0
1920

ജിദ്ദ ഇന്ത്യൻ സ്‌കൂളും ഇന്ന് അവധി പ്രഖ്യാപിച്ചു.

ജിദ്ദ: മഴക്ക്‌ സാധ്യതയുള്ളതിനാൽ ജിദ്ദയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദ ഇന്ത്യൻ സ്കൂളിന്നും ഇന്ന് അവധി പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് (24-11-വ്യാഴം) എല്ലാ അക്കാദമിക് ആക്റ്റിവിറ്റികളും കാൻസൽ ചെയ്തതായി ജിദ്ദ ഇന്ത്യൻ സ്കൂൾ സർക്കുലറിൽ അറിയിച്ചു. അതേ സമയം, കെജി മുതൽ രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള മുൻ നിശ്ചയപ്രകാരമുള്ള ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസ്, ഫീ കൗണ്ടർ, ഷെഡ്യൂൾഡ് NIOS എക്സാം, കെ ജി മുതൽ 5 വരെയുള്ള ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഹെൽത് അവയർനെസ് സെഷൻ എന്നിവ മുൻ നിശ്ചപ്രകാരം നടക്കും.

മഴ പ്രതീക്ഷിക്കുന്ന കാലാവസ്ഥയെ തുടർന്ന് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളിലും വ്യാഴാഴ്ച അധ്യയനം നിർത്തിവെച്ചതായി ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

ജിദ്ദ ആസ്ഥാനമായുള്ള കിംഗ് അബ്ദുൽ അസീസ് സർവകലാശാലയും ജിദ്ദ സർവകലാശാലയും ഇതേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാറ്റിവച്ച പരീക്ഷകളുടെ ഇതര തീയതികൾ പിന്നീട് അറിയിക്കുമെന്ന് കിംഗ് അബ്ദുൽ അസീസ് സർവകലാശാല അറിയിച്ചു. എല്ലാവരോടും ജാഗ്രത പാലിക്കാനും മഴവെള്ളം കെട്ടിക്കിടക്കുന്ന താഴ്‌വരകളിൽ നിന്നും മാറിനിൽക്കാനും സിവിൽ ഡിഫൻസ് നിർദേശിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക