നിയമവിരുദ്ധമായി പുകയില വില്‍പ്പന; മൂന്ന് പ്രവാസികള്‍ക്ക് ആറു ലക്ഷം രൂപ പിഴ

0
1503

മസ്‌കറ്റ്: ഒമാനില്‍ നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് 3,000 റിയാല്‍ (ആറു ലക്ഷം ഇന്ത്യന്‍ രൂപ) പിഴ. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തിലാണ് പുകയില വില്‍പ്പന നടത്തിയ പ്രവാസികളെ പിടികൂടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവും, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗവും പുകയില നിയന്ത്രണ വിഭാഗവും സഹകരിച്ചാണ് മൂന്ന് പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരായ തൊഴിലാളികള്‍ പുകയില വില്‍പ്പന നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

പരാതിയെ തുടര്‍ന്ന് അധികൃതര്‍ നിരീക്ഷണവും അന്വേഷണവും ശക്തമാക്കുകയായിരുന്നു. ഇവരില്‍ നിന്ന് പുകയിലയും നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നിരോധിത സിഗരറ്റുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചു.  3,000 റിയാലാണ് പിഴ ചുമത്തിയത്.

കഴിഞ്ഞ ദിവസം ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായിരുന്നു. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും കണ്ടെടുത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക