മയക്കു മരുന്ന് കേസിൽ പിടിയിലായ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി

0
2106

റിയാദ്: മയക്കു മരുന്ന് കേസിൽ പിടിയിലായ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലെ അൽ ജൗഫിലാണ്
മുഹന്നദ് ബിൻ സഊദ് ബിൻ ശിഹാബ് അറുവൈലി എന്ന സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയത്.

ആംഫെറ്റാമിൻ അടക്കമുള്ള ഗുളികകൾ സൗദിയിലേക്ക് കടത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഇയാൾ അറസ്റ്റിലായത്.

പ്രതിക്കെതിരെയുള്ള കുറ്റം വിചാരണയിൽ കോടതിക്ക് ബോധ്യപ്പെടുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.

വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പാക്കാൻ റോയൽ കോടതി ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച അൽജൗഫിൽ വധശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം
വ്യക്തമാക്കി.