ജിദ്ദ: സഊദി എയർലൈൻസ് ഉൾപ്പെടെ നേരത്തെ സർവീസ് നടത്തിയിരുന്ന വലിയ വിമാനക്കമ്പനികൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് പുന: രാരംഭിക്കാൻ അനുമതി നൽകണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. ജിദ്ദ – കോഴിക്കോട് സെക്ടറിൽ അനുഭവപ്പെടുന്ന യാത്ര ബുദ്ധിമുട്ട് പരിഹരിക്കാൻ സഊദി എയർലൈൻസിന് ഉടൻ അനുമതി നൽകുക മാത്രമാണ് പരിഹാരമെന്നും യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഹജ്ജ് വേളയിൽ കെഎംസിസി ഹജ്ജ് സെല്ലിന് കീഴിൽ വളന്റിയർ ആയി സേവനം ചെയ്ത കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി ഹജ്ജ് വളന്റിയർമാരായിരുന്ന വി. അഹ്മദ് കുട്ടി, നാണി ഇസ്ഹാഖ്, ജാബിർ കല്ലൻ, ടി. കെ അൻവർ സാദത് എന്നിവർക്കുള്ള മണ്ഡലം കെഎംസിസി വക മെമെന്റോ യോഗത്തിൽ വെച്ച് വിതരണം ചെയ്തു. ഡിസംബർ 16- ന് അൽ ബഹയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച മദീന ചരിത്ര പഠന യാത്ര നല്ല വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഇതിന് നേതൃത്വം നൽകിയവരെ യോഗം അഭിനന്ദിച്ചു.
മഹ്ജറിൽ വെച്ച് നടന്ന യോഗം സീനിയർ വൈസ് പ്രസിഡന്റ് മൊയ്ദീൻ എടയൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ഹംദാൻ ബാബു കോട്ടക്കൽ, ഷാജഹാൻ പൊന്മള, ശരീഫ് കൂരിയാട്, അഹ്മദ് കുട്ടി കാവതി കളം, സി. കെ കുഞ്ഞുട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സൈനുദ്ധീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.




