സഊദിയിലെ ശൈത്യകാലത്തിന് ഇനി ദിവസങ്ങൾ മാത്രം, ഈ മേഖലകളിൽ നിന്ന് ശീതക്കാറ്റുകൾ അടിച്ചു വീശിത്തുടങ്ങുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്

0
2120

റിയാദ്: കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് ശൈത്യകാലം ആരംഭിക്കാൻ 11 ദിവസങ്ങൾ ബാക്കിയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് ആദ്യം ശീതക്കാറ്റുകൾ ലഭിക്കുക, ശൈത്യകാലത്തെ കാലാവസ്ഥയെക്കുറിച്ച് എൻസിഎം ഉടൻ വിശദമായ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെയും സർവ്വകലാശാലകളിലെയും നിലവിലെ ഒന്നാം സെമസ്റ്റർ അർദ്ധവാർഷിക അവധിക്കാലത്ത് രാജ്യം മഴയുള്ള കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് എൻ‌സി‌എം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജസാൻ, അസിർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദൈനംദിന കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടിൽ കേന്ദ്രം അറിയിച്ചു.

വടക്കൻ, കിഴക്കൻ അതിർത്തി പ്രദേശങ്ങളായ റിയാദ്, ഖസിം, ഹായിൽ, അൽ ജൗഫ്, തബൂക്ക്, മദീന എന്നിവിടങ്ങളിൽ സജീവമായ കാറ്റിനൊപ്പം താപനില കുറയുന്നതിന് സാക്ഷ്യം വഹിക്കുമെന്നും കേന്ദ്രം അറിയിച്ചു. .