റെക്കോര്‍ഡിട്ട് ഈ ‘വിലയേറിയ’ വിവാഹം; നവവധുവിന് അറബ് പൗരൻ നൽകിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ‘മഹര്‍’

0
5301

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഒരു വിവാഹം. നവവധുവിന് സ്വദേശി പൗരന്‍ ഏറ്റവും വിലയേറിയ മഹര്‍ സമ്മാനിച്ചതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. 32 ലക്ഷം ഡോളര്‍ ( 10 ലക്ഷം കുവൈത്തി ദിനാര്‍) ആണ് കുവൈത്തി പൗരന്‍ നവവധുവിന് വിവാഹ മൂല്യമായി സമ്മാനിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിവാഹ മൂല്യമാണിത്. വധൂവരന്മാരുടെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായ വിവാഹ മൂല്യമാണ് കുവൈത്തില്‍ പ്രാബല്യത്തിലുള്ളത്. വിവാഹ മൂല്യത്തിന് കുറഞ്ഞ പരിധിയോ കൂടിയ പരിധിയോ ഇല്ല.

വിവാഹ മൂല്യം വിവാഹ കരാറില്‍ രേഖപ്പെടുത്താനും രേഖപ്പെടുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു ദിനാര്‍ മുതല്‍ രണ്ടര ലക്ഷം ദിനാര്‍ വരെയാണ് സാധാരണയായി കുവൈത്തില്‍ വിവാഹ മൂല്യമായി നല്‍കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക