മാലി: മാലദ്വീപില്‍ തീപ്പിടുത്തതില്‍ 9 ഇന്ത്യക്കാര്‍ അടക്കം 10 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ മാലിയില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ആണ് ഇവര്‍ മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശി പൗരനാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കെട്ടിടത്തിന്റെ അടിയിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. കത്തിനശിച്ച കെട്ടിടത്തിനുള്ളില്‍ നിന്നാണ് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അപടകത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിൽ തകർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് 10 മൃതദേഹങ്ങളും കണ്ടെടുത്തത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഗാരേജിൽ നിന്നാണ് തീപിടിത്തമുണ്ടായത്.
തീ പൂർണ്ണമായും അണയ്ക്കാൻ ഏകദേശം നാല് മണിക്കൂർ സമയം വേണ്ടിവന്നെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. 9 ഇന്ത്യക്കാർ ഉണ്ട്. തീപിടുത്തത്തിൽ കൊല്ലപ്പെട്ട മറ്റൊരാൾ ബംഗ്ലാദേശ് പൗരനാണ് എന്നാണ് എഎഫ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നത്.
250,000-ത്തോളം ജനസംഖ്യയിൽ പകുതിയോളം ഇവിടെ വിദേശികൾ ആണ്. കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നത്.
വീഡിയോ 👇
https://twitter.com/SaveMaldivess/status/1590577559351066624?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1590577559351066624%7Ctwgr%5E3cd15e3ace9a2e68cb954f16d00d03cdab90b300%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-14021452131323557577.ampproject.net%2F2210272257000%2Fframe.html




