“തവക്കൽന” യിൽ പുതിയൊരു സേവനം കൂടി

0
3572

റിയാദ്: “തവക്കൽന സർവീസസ്” ആപ്പിൽ പുതിയൊരു സേവനം കൂടി ചേർത്തു. മിസ്ക് ഗ്ലോബൽ ഫോറത്തിന്റെ എൻട്രി കാർഡ് (ആക്സസ് കാർഡ്)ഇനി മുതൽ തവക്കൽന ഖിദ്മാതിൽ കാണാനാകുമെന്ന് “തവക്കൽന” ആപ്ലിക്കേഷൻ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോഗിൻ ചെയ്‌ത് ഡിജിറ്റൽ വാലറ്റ് തിരഞ്ഞെടുത്ത്, ഡിജിറ്റൽ വാലറ്റിലെ ഡോക്യുമെന്റുകളിൽ മിസ്‌ക് ഗ്ലോബൽ ഫോറത്തിൽ കയറിയാണ് ഇത് കാണാനാകുക.

മിസ്‌ക് ഫോറത്തിന്റെ സംഘാടക സമിതി അതിന്റെ നടപ്പുവർഷത്തെ പതിപ്പിൽ തത്സമയ സംപ്രേക്ഷണം വഴി ഫോറത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഘട്ടം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക