മിനറല്‍ വാട്ടര്‍ വില്‍പ്പനയുടെ മറവില്‍ ഭിക്ഷാടനം; സഊദിയില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

0
1404

റിയാദ്: സഊദി അറേബ്യയിലെ റിയാദില്‍ വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. സിഗ്നലുകളില്‍ നിലയുറപ്പിച്ച് മിനറല്‍ വാട്ടര്‍ കുപ്പികള്‍ വില്‍പ്പന നടത്തുകയും ഇതിന്‍റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് പാകിസ്ഥാനികളും മറ്റൊരു സ്ഥലത്ത് പരോക്ഷമായി ഭിക്ഷാടനം നടത്തിയ ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ് മൂന്നുപേരുമെന്ന് പൊതുസുരക്ഷ വകുപ്പ് പറഞ്ഞു.

ഭിക്ഷാടനം സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക