കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി പ്രവാസിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത രണ്ട് അജ്ഞാതര്‍ക്കായി അന്വേഷണം ശക്തമാക്കി കുവൈത്ത് പൊലീസ്. പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറുടെ പക്കല്‍ നിന്ന് 600 കുവൈത്തി ദിനാറാണ് പ്രതികള്‍ തട്ടിയെടുത്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രെയിന്‍ ഡ്രൈവറാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറിന്‍റെ വിവരങ്ങളും മറ്റും ഇയാള്‍ വടക്ക് പടിഞ്ഞാറന്‍ കുവൈത്തിലെ അല്‍ ജഹ്റ ഗവര്‍ണറേറ്റ് പൊലീസിന് കൈമാറി. പ്രതികള്‍ ഉപയോഗിച്ച വാഹനം മോഷ്ടിച്ചതാണെന്നാണ് കരുതുന്നത്.
ക്രെയിന്‍ ഓടിക്കുന്നതിനിടെ 41കാരനായ പ്രവാസിക്ക് മുമ്പില്‍ 20 വയസ്സുള്ള രണ്ട് യുവാക്കളെത്തി. സാധാരണ വേഷമായിരുന്നു ഇവര്‍ ധരിച്ചത്. ഒരാള്‍ പരമ്പരാഗത കുവൈത്തി വസ്ത്രവും മറ്റൊരാള്‍ സ്പോര്‍ട്സ് വെയറുമാണ് ധരിച്ചിരുന്നത്.
പൊലീസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഇവര്‍ പ്രവാസിയുടെ ഐഡി കാര്‍ഡും പഴ്സും പരിശോധിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാക്കള്‍ പ്രവാസിയുടെ പഴ്സ് കൈക്കലാക്കുകയും ഇതിനുള്ളില്‍ ഉണ്ടായിരുന്ന 600 കുവൈത്തി ദിനാര്‍ തട്ടിയെടുക്കുകയുമാണ് ചെയ്തതത്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




