ആരവത്തിലേക്ക് കാൽ നടയായി മാമാങ്കത്തിന്; 1,600 കിലോമീറ്റർ കാൽനടയായി പിന്നിട്ട് സഊദി പൗരൻ ഖത്തറിലേക്ക്

0
1150

ദോഹ: ജിദ്ദയിൽ നിന്നു 1,600 കിലോമീറ്റർ കാൽനടയായി സഊദി പൗരൻ അബ്ദുല്ല അൽ സലാമി എത്തിയത് ഖത്തറിന്റെ ലോകകപ്പ് ആവേശത്തിലേക്ക്. വെള്ളിയാഴ്ചയാണ് അൽ സലാമി സഊദിയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ എത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെപ്റ്റംബർ 9ന് ആണ് അൽ സലാമി ജിദ്ദയിൽ നിന്നുള്ള കാൽനടയാത്ര തുടങ്ങിയത്. യാത്രയിലുടനീളമുള്ള അനുഭവങ്ങൾ സലാമി തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ലോകകപ്പ് കാണാൻ എത്തണമെന്ന ചിന്തയാണു ഫുട്‌ബോൾ ആരാധകൻ ആയ സലാമിയുടെ കാൽനടയാത്രയുടെ പ്രചോദനം.

നവംബർ 22ന് ഉച്ചയ്ക്ക് 1.00 ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ സഊദി അറേബ്യയും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് മത്സരം കാണുകയാണ് ലക്ഷ്യം.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക