റിയാദ്: നവോദയ സാംസ്കാരിക വേദിയുടെ 13-ാം വാർഷികാഘോഷമായ ‘നാട്ടുത്സവം’ വെള്ളിയാഴ്ച റിയാദ് അൽഹൈറിലെ അൽഉവൈദ ഫാമിൽ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും പ്രശസ്ത ഹാസ്യകലാകാരനും നടനുമായ വിനോദ് കോവൂർ, നാടൻപാട്ട് കലാകാരിയും കേരള ഫോക്ലോർ അക്കാദമി നിർവാഹകസമിതി അംഗവുമായ പ്രസീത ചാലക്കുടി, നാടൻപാട്ട് ഗായകൻ മനോജ് പെരുമ്പിലാവ്, ഹാസ്യകലാകാരൻ സി.ടി. കബീർ എന്നിവരും റിയാദിലെത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാൽനൂറ്റാണ്ടായി നാടൻപാട്ടുകൾ പാടി നടന്ന തന്നെ ഇന്നത്തെ നിലയിൽ പ്രശസ്തയാക്കിയത് സച്ചി എന്ന സംവിധായകനാണെന്നും ഇന്ന് ലോകത്ത് എവിടെ ചെന്നാലും മലയാളികൾ സ്നേഹത്തോടെ അണച്ചുപിടിക്കുകയാണെന്നും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവായ നഞ്ചിയമ്മ റിയാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഞാൻ 14 ജില്ലകളിലും പോയി പാടിയിട്ടുണ്ട്. എന്നാൽ സച്ചി എന്ന സംവിധായകന്റെ അയ്യപ്പനും കോശിയും സിനിമയിൽ പാടിയ ശേഷമാണ് കേരളത്തിലുള്ളവർ പോലും എന്നെ അറിഞ്ഞതെന്നും ഇന്ന് ദിവസം അഞ്ഞൂറ് പേരെങ്കിലും തന്നെ കാണാൻ അട്ടപ്പാടിയിലെ തന്റെ വീട്ടിൽ വരാറുണ്ടെന്നും അത് വലിയ സന്തോഷമാണ് നൽകുന്നതെന്നും അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നവോദയ ഭാരവാഹികളായ കുമ്മിൾ സുധീർ, ബാബുജി, രവീന്ദ്രൻ പയ്യന്നൂർ എന്നിവരും പങ്കെടുത്തു.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




