റിയാദ്: ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും മുന്നോടിയായി ലെവിയടക്കുന്നതിന് ഇഷ്യു ചെയ്യുന്ന സദാദ് നമ്പര്‍ റദ്ദാക്കാന്‍ ഖിവ പോര്‍ട്ടലില്‍ സൗകര്യമേര്‍പ്പെടുത്തി. ഇതോടെ ഇക്കാര്യങ്ങൾക്കായി ഇനി മുതൽ ലേബർ ഓഫീസ് സന്ദർശിക്കേണ്ടതില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലെവി അടക്കുന്നതിന് വേണ്ടി ഇഷ്യു ചെയ്യുന്ന സദാദ് നമ്പർ ക്യാൻസൽ ചെയ്യാനാണ് പുതിയ സേവനം ഉപയോഗപ്പെടുക.
ഇത് വരെ ലേബര്‍ കാര്‍ഡിനും ലെവിക്കുമുള്ള സദാദ് നമ്പര്‍ ഖിവ പോർട്ടൽ വഴി വഴി ഇഷ്യു ചെയ്താല്‍ അത് ക്യാൻസലാകാൻ രണ്ടാഴ്ചയോളം സമയമെടുത്തിരുന്നു. അല്ലെങ്കില്‍ ലേബർ ഓഫീസിൽ നേരിട്ട് പോയി കാന്‍സല്‍ ചെയ്യേണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഖിവ പോർട്ടൽ വഴി തന്നെ പെട്ടെന്ന് ചെയ്യുവാനുള്ള സൗകര്യമേർപ്പെടുത്തിയത്.
ഉപഭോക്താവിന്റെ അനുഭവപരിചയം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇത് ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
സഊദി തൊഴിൽ വിപണിയിൽ സ്ഥാപനങ്ങളുടെ തുടക്കവും വളർച്ചയും പിന്തുണയ്ക്കുന്നതിനായി മന്ത്രാലയത്തിന്റെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തന പ്രക്രിയകൾ നിയന്ത്രിക്കുന്നതിനും നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സേവനങ്ങൾ നടപ്പിലാക്കുന്നത്.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




