ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയായി സഊദി അറേബ്യ, ഇനി ആവർത്തിക്കുക 5 വർഷത്തിന് ശേഷം

0
2002

ജിദ്ദ: ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണത്തിന് ഇന്ന് രാജ്യത്തിന്റെ പ്രദേശങ്ങൾ സാക്ഷ്യം വഹിച്ചുവെന്ന് ജിദ്ദയിലെ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ തലവൻ എഞ്ചിനീയർ മാജിദ് അബു സഹ്‌റ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗിക സൂര്യഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും ജിദ്ദ നഗരത്തിൽ 21.5% എന്ന നിലക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 01:32 നും 03:38 നും ഇടയിൽ രണ്ട് മണിക്കൂറും 6 മിനിറ്റും ഇത് നീണ്ടു നിന്നു. സൂര്യഗ്രഹണം കാണാനുള്ള അവസാന അവസരമായിരുന്നു ഇത്.

അഞ്ച് വർഷം വരെ ഇനി ഇത് പ്രാദേശികമായി ഉണ്ടാകില്ല. സഊദി അറേബ്യയുടെയും വിവിധ അറബ് രാജ്യങ്ങളുടെയും ആകാശം 2027 ഓഗസ്റ്റ് ആദ്യംമായിരിക്കും പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുക.

അതേസമയം, രണ്ടാഴ്ചയ്ക്ക് ശേഷം നവംബർ 8 ന് ഒരു ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇത് അമേരിക്ക, ഓസ്‌ട്രേലിയ തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ദൃശ്യമാകും, എന്നാൽ അറബ് ലോകത്ത് ഇത് ദൃശ്യമാകില്ല.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രങ്ങൾ കാണാം 👇