ലഖ്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുത്തിവെക്കുന്നതിന് പകരം ജ്യൂസ് കുത്തിവെച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചുപൂട്ടി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
32കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു.
UP | We've formed a team with CMO & sent to the spot. Report to be submitted within a few hours. Strict action will be taken: Dy CM Brajesh Pathak on fake plasma being supplied to a dengue patient in UP https://t.co/D7IAkMy1dw pic.twitter.com/fbp3aSh3Wm
— ANI UP/Uttarakhand (@ANINewsUP) October 20, 2022
ഇതിന് ശേഷം രോഗിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ മാറ്റി. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.
അതേസമയം, രോഗിയുടെ കുടുംബം തന്നെയാണ് പ്ലേറ്റ്‌ലറ്റ് ബാഗ് സംഘടിപ്പിച്ചതെന്ന് ആശുപത്രി ആധികൃതര്‍ പറഞ്ഞു. രോഗിയുടെ പ്ലേറ്റ്‌ലെറ്റ് നില 17,000ലേക്കു താഴ്ന്നപ്പോള്‍ രക്തം സംഘടിപ്പിക്കാന്‍ കുടുംബത്തോടു നിര്‍ദേശിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.
‘അവര്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകള്‍ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. അതോടെ രോഗിയുടെ നില വഷളായി. അതിനാല്‍ പ്ലേറ്റ്‌ലറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ചു‘ ആശുപത്രി ഉടമ പ്രസ്താവനയില്‍ പറഞ്ഞു.
വീഡിയോ👇
प्रयागराज में मानवता शर्मसार हो गयी।
एक परिवार ने आरोप लगाया है कि झलवा स्थित ग्लोबल हॉस्पिटल ने डेंगू के मरीज प्रदीप पांडेय को प्लेटलेट्स की जगह मोसम्मी का जूस चढ़ा दिया।
मरीज की मौत हो गयी है।
इस प्रकरण की जाँच कर त्वरित कार्यवाही करें। @prayagraj_pol @igrangealld pic.twitter.com/nOcnF3JcgP
— Vedank Singh (@VedankSingh) October 19, 2022




