റിയാദ്: സഊദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തൺ ഡിസംബർ 10-ന് ജിദ്ദയിൽ നടക്കും. ‘റൺ ജിദ്ദ റൺ’ എന്ന പേരിൽ നടക്കുന്ന കൂട്ടയോട്ടം സമൂഹത്തിലെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തണുപ്പുകാലമെന്ന നിലയിലാണ് ഈ സമയം തെരഞ്ഞെടുത്തതെന്ന് ഫെഡറേഷൻ പറഞ്ഞു. മൂന്ന് വിഭാഗങ്ങളായിട്ടായിരിക്കും മാരത്തൺ.
പരിചയസമ്പന്നരായ ഓട്ടക്കാർക്കായി 21 കിലോമീറ്റർ, 17 വയസ്സിന് മുകളിലുള്ളവർക്ക് 10 കിലോമീറ്റർ, കുട്ടികൾക്കും തുടക്കക്കാർക്കുമായി നാല് കിലോമീറ്റർ എന്നിങ്ങനെയാണ് ഓട്ടം ക്രമീകരിച്ചിട്ടുള്ളത്.
എല്ലാവർക്കും പ്രാപ്യമായ, മുഴുവൻ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സൃഷ്ടിക്കാനാണ് തങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് സഊദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഷൈമ സാലിഹ് അൽഹുസൈനി പറഞ്ഞു. ഈ വർഷം, പങ്കെടുക്കുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുകയും അവർക്കും കാണികൾക്കും കൂടുതൽ ആസ്വാദ്യകരമായ കുടുംബ സൗഹൃദ അനുഭവം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അൽഹുസൈനി പറഞ്ഞു.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




