ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജക്കാർത്ത ഇസ്‌ലാമിക് സെന്റർ ഗ്രാൻഡ് മോസ്കിന്റെ താഴികക്കുടം തീപിടിത്തത്തിൽ തകർന്നു വീണു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോസ്കിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കോൺട്രാക്ടർമാരെ ചോദ്യം ചെയ്തുവരികയാണ്. 20 വർഷങ്ങൾക്കു മുൻപും നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ താഴികക്കുടത്തിന് തീപിടിച്ച സംഭവമുണ്ടായിരുന്നു. 2002 ഒക്ടോബറിലായിരുന്നു സംഭവം.
വീഡിയോ 👇
https://twitter.com/NguyenK68421403/status/1582744382012559360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1582744382012559360%7Ctwgr%5E85eaabfc19293517660c055d9f4cfdf5b87c98ae%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fworld%2F2022%2F10%2F20%2Findonesia-mosques-giant-dome-collapses-in-fire-during-renovation.html
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




